മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര

കുന്നുംപുറം പാലം വെയിറ്റിംഗ് ഷെഡ്‌, മാമലക്കണ്ടം

   മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര

                    സൗന്ദര്യം! അത് ആസ്വദിക്കുന്നവരുടെ മനസു പോലെയാണ്.ഓരോരുത്തരും അവരുടെ മനസിനൊത്ത് സൗന്ദര്യം ആസ്വദിക്കുന്നു. നൃത്തം, കല, സംഗീതസൗന്ദര്യം ഒരിക്കലും മത്ത് പിടിപ്പിക്കാത്തതായിട്ട് ആരും ഉണ്ടാവില്ല. പ്രകൃതി സൗന്ദര്യം ഒരു പ്രധാന ഘടകമാണ്. എത്ര കണ്ടാലും മതിവരാത്ത  എത്രയെത്രയോ സ്ഥലങ്ങൾ...ഒരു ജന്മം മുഴുവൻ കണ്ടാലും കണ്ടു തീരാത്ത അത്രയും സ്ഥലങ്ങളുടെ കലവറയാണ്   നമ്മുടെ പ്രകൃതി. . കണ്ടു തീരാത്തതും പുതിയ കണ്ടത്തലുകളിലൂടെയും അലയുകയാണ് മനുഷ്യൻ.പ്രകൃതി സൗന്ദര്യത്തിന് ലോകോത്തരങ്ങളിൽ പ്രധമ സ്ഥാനം നമ്മുടെ ഭാരതത്തിനുണ്ട്. മലകളും പുഴകളും അരുവികളും എല്ലാം കൂടിച്ചേരുന്ന വിസ്മയമാണ് ഇന്ത്യ.വിനോധ സഞ്ചാര മേഘലയിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന സവിശേഷതയോടെ കേരളം മുൻപന്തിയിലാണ്. മലനാട് ഇടനാട് തീരപ്രദേശം തലയുയർത്തി നിൽക്കുന്ന മലനിരകൾ കായലുകൾ സമുദ്രതീരങ്ങൾ ഇവയടെയെല്ലാം സമുച്ഛയമാണ് കേരളം. വിനോദസഞ്ചാരമേഖലയിൽ പുതിയ കാൽവെയ്പ്പ് വെക്കുന്ന ഒരു കൊച്ചു പ്രദേശമാണ്  എറണാകുളം ജില്ലയിലെ  മാമലക്കണ്ടം. ആലുവ- മൂന്നാർ -ധനുഷ്കോടി ദേശിയ പാതയോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്.

                      മാനംമുട്ടി നിൽക്കുന്ന മലകളും പുല്ലാങ്കുഴൽ നാദം മീട്ടുന്ന കുരുവികളും തഴുകിയെത്തുന്ന മന്ദമാരുതനും പാറിപ്പറക്കുന്ന പൂംപാറ്റകൾ അങ്ങനെ സവിശേഷതകൾ ഒത്തിരിയാണ്.
        ഇവിടെ നാനാവിധത്തിലുള്ള ജനങ്ങൾ കുടിയേറി താമസിച്ചവരാണ്. പലതരം എതിർപ്പുകൾ ഉണ്ടായിട്ടും അവയെ തരണം ചെയ്ത് കാട് വെട്ടിത്തെളിച്ച് കൃഷി ഭൂമിയാക്കി കൃഷി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ആന,പന്നി, മുതലായ കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങൾ ചെറുത്താണ് കൃഷി ചെയ്തതും താമസിച്ചതും. ആനയുടെ ശല്യം ഒഴിവാക്കാനായി രാത്രികാലങ്ങളിൽ വീടിന മുന്നിൽ ആഴികൂട്ടിയിടുമായിരുന്നു.രാവുകൾ പകലുകളാക്കിയാണ് ഇപ്പോൾ കാണുന്ന മാമലക്കണ്ടംപടുത്തുയർത്തിയത്.മാമലക്കണ്ടത്തു നിന്നും പട്ടണത്തിലേക്ക് പോവാൻ എകദേശം 32 km  (കുട്ടംമ്പുഴ വഴി) ദൂരമുണ്ട്. അടുത്തുള്ള പട്ടണം കോതമംഗലമാണ്. കോതമംഗലത്ത് എത്താൻ രണ്ട് വഴി കളാണുള്ളത്  ഒന്ന് കുട്ടംമ്പുഴ വഴിയും കിഴക്കോട്ട് നാലാംമൈൽ വഴിയും അന്ന് ആറാം മൈൽ വഴി  തെളിഞ്ഞട്ടില്ലായിരുന്നു. മാമലയുടെ കിഴക്കു ഭാഗം പഴമ്പുള്ളിച്ചാൽ അതിർത്തിയും പടിഞ്ഞാറ് ഉരുളൻ തണ്ണിയും തെക്കുവടക്കു പ്രദേശം കാടുമാണ്









         ശാന്തമ്മ   അമ്മയുടെ ഓർമ്മയിലെ 
     മാമലക്കണ്ടം....
   
        കോട്ടയം പതിനാലാം മൈലിൽ നിന്നും മാമലക്കണ്ടത്തേക്ക് പോരുമ്പോൾ എനിക്ക് അന്ന് 5 വയസായിരുന്നു പ്രായം. അച്ഛന്റെ തോളിലേറി പോന്ന ആ രംഗം അമ്മ ഓർത്തെടുത്തു.  6 മക്കളിൽ നാലാമതായിട്ടാണ് ഞാൻ ജനിച്ചത് അന്ന് ഇളയ സഹോദരന് 1 വയസേ ഉണ്ടായിരുന്നൊള്ളു .കാട് വെട്ടി ആൾക്കാർ കുടിയേറുന്നുണ്ട് എന്ന് വല്യച്ഛൻ (അച്ഛന്റെ ചേട്ടൻ ) പറഞ്ഞറിഞ്ഞാണ് കോട്ടയത്തുനിന്നും മാമലക്കണ്ടത്തേക്ക് പോന്നത്.
        എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും അതിർത്ഥി പ്രദേശമാണ് മാമലക്കണ്ടം.മുൻ കാലങ്ങളിൽ ഇടുക്കി ജില്ലയുടെ ഭാഗമായിരുന്നു പിന്നീട് കുട്ടംമ്പുഴ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയുടെ ഭാഗമായി .

ചോദ്യം: കോട്ടയത്തുനിന്നും             .                                മാമലക്കണ്ടത്തേക്കുള്ള                                      യാത്രാമാർഗം എന്തായിരുന്നു ?
              'അന്ന് ബസ് സൗകര്യം                                        ഉണ്ടായിരുന്നോ?

          അന്ന് കുട്ടംമ്പുഴ വരെ ബസിനാണ് വന്നത് അതു കഴിഞ്ഞുനടന്നു.കാട്ടിൽക്കൂടെ ഒരു ചെറിയ വഴിയേ ഉണ്ടായിരുന്നൊള്ളു ഇപ്പോൾ കാണുന്ന ഈ വഴികളൊന്നും അന്നുണ്ടായിരുന്നില്ല.ഒരു മലകയറി വരണം ഇവിടെ എത്താൻ.വീട്ടു സാധനങ്ങൾ എല്ലാം ചുമന്നു വേണം കൊണ്ടുവരാൻ അതൊക്കെ ഒരു കാലം ഓടിച്ചാടി നടക്കാമായിരുന്നു ഇപ്പോൾ വയ്യാതായി മോനേ....

                    മാമലക്കണ്ടത്തു നിന്നും പുറംലോകവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു വഴി ആറാംമൈൽ  വഴിയാണ്.ആലുവ - ധനുഷ്കോടി ദേശിയ പാതയിൽ( NH 49 ) നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായിട്ടാണ്   ആറാം മൈൽ.പണ്ടു കാലം മുതൽക്കേ സഞ്ചാരയോഗ്യമായതുകൊണ്ട് മൈൽ അടിസ്ഥാനത്തിലാണ് സ്ഥലങ്ങൾ നിർണ്ണയിച്ചിരുന്നത്.നാലാംമൈൽ, മൂന്നാം മൈൽ, പത്താം മൈൽ ഇവയെല്ലാം ഈ ഗണത്തിൽപ്പെടും ആറാം മൈൽ വഴിയും കുട്ടമ്പുഴ കൂടിയൊള്ള വഴിയും നടപ്പുവഴി മാത്രമായിരുന്നു.ആവശ്യസാധനങ്ങൾ തലച്ചുമടായിട്ടാണ് എത്തിച്ചിരുന്നത്.വഴിയോരങ്ങളിൽ ചുമടുതാങ്ങികളും സ്ഥാനംപിടിച്ചിരുന്നു.ആറാം മൈൽ വഴി കൂടാതെ നാലാംമൈലിൽ എത്തിച്ചേരുന്ന ഒരു നടപ്പുവഴിയും ഉണ്ടായിരുന്നു.മാമലക്കണ്ടത്തു നിന്നും ആറാം മൈലിൽ എത്തിച്ചേരണമെങ്കിൽ ഏകദേശം 12 കി.മി.ദൂരമുണ്ട്.
                           കുടിയേറി താമസം തുടങ്ങിയ കാലഘട്ടത്തിൽ പ്രധാനമായും നെൽകൃഷിയായിരുന്നു ആശ്രയം കരനെല്ലാണ് കൂടുതലായും കൃഷി ചെയ്തിരുന്നത് തുടർന്ന് 5 , 6  കൊല്ലം കഴിഞ്ഞപ്പോഴേക്കും നെൽകൃഷിക്കാവശ്യമായ വളം മണ്ണിൽ നിന്നു നഷ്ടപ്പെട്ടതിനാൽ  നെല്ല് ഉത്പാതനം കുറഞ്ഞു ആ അവസരത്തിൽ നെല്ല് മാറ്റി തെരുവ പുൽകൃഷി തുടങ്ങി.അന്ന് പുൽതൈലത്തിന് നല്ല വിലയുള്ള സമയമാണ്.അങ്ങനെ ഓരോ കൃഷികൾ മാറി മാറി പരീക്ഷിച്ചുവിജയം കണ്ടവരാണ് മാമലക്കാർ.
                         കുട്ടിയേറി താമസം തുടങ്ങിയ ആദ്യ കാലഘട്ടങ്ങളിൽ  മുപ്പതോളം കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്.അമ്മ കഥ പറയുന്നതിനിടക്ക് അച്ഛൻ രവീന്ദ്രൻ വീട്ടിലേക്ക് കയറിവന്നു  കാര്യങ്ങൾ നേരത്തേ സൂചിപ്പിച്ചിരുന്നതിനാൽ ഒരു മുഖവുരയുടെ ആവശ്യം വന്നില്ല അച്ഛനും സംസാരിച്ച് തുടങ്ങി  അന്നൊക്കെ സൂര്യനുദിക്കുമ്പോൾ തുടങ്ങി അസ്തമിക്കുന്നോടം വരെ പണിയും.ദിവസകൂലി അന്ന് 50 പൈസയാണ് ഉണ്ടായിരുന്നത്.ശ്രീധരൻ , നാണു ,കുമാരൻ എന്നിവരുടെ കീഴിലാണ് പണിയെടുത്തിരുന്നത് .അച്ഛൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും ആവേശം കൂടിക്കൂടി വന്നു  " 8 മണിയാവുമ്പോൾ ഞങ്ങളെല്ലാവരും ചുമടെടുക്കാൻ പോവും 2 രൂപ കൂലി കിട്ടും 8 മണിക്ക് പോയാൽ 12 മണിയാവുമ്പോൾ തിരിച്ചെത്തും ചിലർ 50 Kg തൊട്ട് 70 Kg വരെ ചുമടെടുക്കും നടന്നു മടുക്കുമ്പോൾ ചുമട് വെയ്ക്കാൻ ചുമട് താങ്ങികൾ  ഉണ്ട്  ഇപ്പോൾ അത് ഉണ്ടോ എന്നറിയത്തില്ല. അതിലെ ആരും പോവാറില്ല ഈറ്റവെട്ടുകാർ പോകുവായിരിക്കും ഇപ്പോൾ ആവഴി ഉണ്ടോ ആവോ? ഒരു അത് മഗതത്തോടെ അച്ഛൻ പറഞ്ഞു.
                 കുടിയേറിയവരിൽ പടിഞ്ഞാറ് കോട്ടയംകാരും കിഴക്കു ഭാഗത്ത് കോതമംഗലം കാരുമായിരുന്നു  ഭൂരിഭാഗവും ഈ കാലഘട്ടത്തിലെ ദേവികുളം MLA ഭരതൻ സാർ ആയിരുന്നു.അദ്ധേഹമാണ്  മാമലക്കണ്ടത്തിന്റെ പുരോഗതിക്കു വേണ്ടി സഹായ സഹകരണങ്ങൾ ചെയ്തിരുന്നത്
കുടിയേറി താമസം തുടങ്ങിയവരിലെ പ്രധാന കുടുംബങ്ങൾ
1) കേശവൻ  -  നേര്യമംഗലം
2) രാമൻ, ചെല്ലപ്പൻ.- കുന്നുംപുറം
3) ഇച്ചായൻ  -  മീനച്ചിൽ
4)  നാരായണൻ - കപ്പിലാം മൂട്ടിൽ
5) ഭത്പനാഭൻ -  പുത്തൻപുര
6) നാരായണൻ - ഈഴക്കുന്നേൽ
7) ധാമോതരൻ   - കമ്പിയിൽ
     
           മാമലക്കണ്ടത്തേക്ക് വാഹനസഞ്ചാരയോഗ്യമാക്കിയത് റാവുത്തർ എന്ന ആളാണ്. കാട്ടിൽ നിന്നും പേപ്പർ ഈറ്റവെട്ടി പുറത്തേക്ക് കൊണ്ടു പോവാൻ വേണ്ടിയാണ് വഴി നിർമ്മാണം ആരംഭിച്ചത്.  കാട് വെട്ടി വഴിയുണ്ടാക്കുന്നതിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മറ്റ് തടസങ്ങൾ ഒന്നും കൂടാതെ വഴി പണി പൂർത്തിയാക്കി. പണ്ടു മുതലേ മാമലക്കണ്ടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ചിലർ മന്നാം കണ്ടം എന്നും വിളിച്ചിരുന്നു.



 Locality Name : Mamalakandam ( മാമലക്കണ്ടം )
Block Name : Kothamangalam
District : Ernakulam
State : Kerala
Division : Central Kerala
Language : Malayalam
Current Time 08:42 PM
Date: Thursday , Jan 10,2019 (IST)
Time zone: IST (UTC+5:30)
Elevation / Altitude: 12 meters. Above Seal level
Telephone Code / Std Code: 0485

Assembly constituency : Kothamangalam assembly constituency
Assembly MLA :
Lok Sabha constituency : Idukki parliamentary constituency
Parliament MP :
Serpanch Name : Serpanch Name

Pin Code : 686681
Post Office Name : Mamalakandam.P.O


Mamalakandam current Weather
Current Temperature is 28 °C

Humidity: 66%
Wind : From SW at 6 kph
observeed on Thu Time: 19:20:09 Mamalakandam Weather Forecast for Next 3 days
Friday                   
clear
21°C to °C
Saturday                   
clear
21°C to 33°C
Sunday                   
clear
22°C to 34°C
Available mobile  networks
Idea,Vodafone,bsnl,Jio,airtel,

Comments

  1. Replies
    1. Thanks to m4mamala.com for your valuable comment. We can help you with the valuable comments of the audience.

      Delete
  2. Very usefull page for search mamala wive... Nice

    ReplyDelete
  3. സഞ്ചാരികൾക്ക് ഏറ്റവും പ്രയോജനമുള്ള സൈറ്റാണിത് ഇതില് ഓരോ പ്രദേശങ്ങളെ കുറിച്ചും വെക്തമായ വിവരണം ഉണ്ട്

    ReplyDelete

Post a Comment