സ്കൂൾ ഒരു സ്വപ്ന സാക്ഷാത്കാരം
സ്കൂൾ ഒരു സ്വപ്ന സാക്ഷാത്കാരം
![]() |
| ഗവ. ഹൈസ് സ്കൂൾ മാമലക്കണ്ടം എറണാകുളം ജില്ല |
അടുത്ത് സ്കൂൾ ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയവരാണ് അന്നത്തെ തലമുറ ഒരു സ്കൂൾ വേണമെന്ന ആശയം കൊണ്ടുവന്നത് കപ്പിലാം മൂട്ടിൽ കുഞ്ഞുകുട്ടിയാണ്. N.K കൃഷ്ണൻ രാജ്യസഭാ അംഗമായിരുന്നപ്പോഴാണ് സ്കൂൾ അനുവദിച്ചത്. N. K കൃഷ്ണൻ (ഏപ്രിൽ 12. 1913- നവംബർ 24. 1992) 1970 ൽ രാജ്യസഭയിൽ അംഗത്വം ലഭിച്ചു. നവംബർ 10-1970 മുതൽ ഏപ്രിൽ 2.1974 വരെ അംഗമായിരുന്നു
References:
1) Hungary, Pannonia press 1984- P.116
"Members of the rajya sabha -k"(PDF)
| S.M.L.P സ്കൂകൂൾ മാമലക്കണ്ടം |
ശാന്തമ്മ അമ്മക്ക് 24 വയസുള്ളപ്പോഴാണ് ഇന്ദിരാഗാന്ധി മരിച്ചത്
ഇന്ദിരാഗാന്ധി (നവംബർ 19. 1917 ഒക്ടോബർ 31-1984)
ഈ കണക്കുകൾ വെച്ചു നോക്കുമ്പോൾ അമ്മ മാമലക്കണ്ടത്തേക്ക് വന്ന വർഷം 1965 ആണ്
സ്കൂൾ നിർമ്മാണ അനുമതിയേതുടർന്ന് മറ്റ് സാമുഗ്രികൾ സിമന്റ് മുതലായവയും അനുവധിച്ചു. വാഹനസൗകര്യം ഇല്ലാത്തതിനാൽ നാലാംമൈലിൽ നിന്നും സിമന്റ് തലച്ചുമടായിട്ടാണ് മാമലയിൽ എത്തിച്ചത് ഏകദേശം 400 ചാക്ക് സിമൻറ് അനുവധിച്ചിരുന്നു. സ്കൂൾ നിർമ്മാണത്തിനാവശ്യമായ തടി മുറിക്കാനും അനുമതി കൊടുത്തു ഈ അനുമതിയെ തുടർന്ന് മറ്റ് ആവശ്യത്തിനായും തടി മുറിച്ചു അനതികൃതമായി തടി മുറിച്ചതിനാൽ സ്കൂളിനനുവതിച്ച തടിയുടെ കരാർ പിൻവലിച്ചു. പണിമുടങ്ങിയതോടെ സിമന്റ് ഇരുന്ന് കട്ടയായി ഉപയോഗ്യശൂന്യമായി പോയി.ശേഷം വീണ്ടും സ്കൂൾ പണിയാനുള്ള അനുമതി തേടി പണി പൂർത്തിയാക്കുകയായിരുന്നു. അദ്യയന വർഷം ആരംഭിച്ച് ആദ്യ ഹെഡ്മാസ്റ്റർ ഭാസ്കരൻ മാഷ് ആയിരുന്നു. കുട്ടംമ്പുഴ സ്വദേശിയായിരുന്നു അദ്ധേഹം. വർഗീസ്, ധാമോധരൻ, എന്നിവരായിരുന്നു മറ്റ് അധ്യാപകർ.സ്കൂൾ പണിയണം എന്നലക്ഷ്യത്തോടെ മുന്നോട്ടിറങ്ങിയവർ
1) കുന്നുംപുറം - പാപ്പഛൻ
2) കേശവൻ - ചെല്ലിമറ്റം
3) നാണു - പുള്ളിയിൽ
4) കുഞ്ഞുകുട്ടി- കപ്പിലാംമൂട്ടിൽ
മുതലായവരാണ്.

Comments
Post a Comment