മൂന്നാർ യാത്ര മരണത്തിലേക്കോ ....!



                     ഒരേയൊരു പരിഹാരം:
                   പഴയ ആലുവ- മൂന്നാർ റോഡ് തുറക്കുക


        എറണാകുളം ജില്ലയിൽ എറണാകുളം നിവാസികളിൽ ഭൂരിഭാഗം പേരും അറിയാത്ത ഒരു മലയോര ഗ്രാമം അതാണ് നമ്മുടെ മാമലക്കണ്ടം. കാടിനാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ്.മലയാറ്റൂർ ഡിവിഷൻ വന അതിർത്ഥിയിൽ പെടുന്നതാണ് മാമലക്കണ്ടം. മാമലക്കണ്ടത്തേക്കുറിച്ചുള്ള ഭൂരിഭാഗം വിവരങ്ങളും മുൻപേജുകളിൽ വിവരിച്ചിട്ടുണ്ട്. കോതമംഗലത്തു നിന്നും മൂന്നാർ പോവാൻ ദൂരം കുറഞ്ഞതും സുരക്ഷിതവുമായ ഏക മാർഗം കുട്ടംമ്പുഴ മാമലക്കണ്ടം വഴിയാണ്.

      മൂന്നാർ യാത്ര മരണത്തിലേക്കോ ....!

അഞ്ചാംമൈലിന് സമീപം അപകടത്തിൽ പെട്ട വാഹനം
       
               മൂന്നാർ ഇഷ്ടപ്പെടാത്തതായിട്ട് ആരുമില്ല. പക്ഷേ മൂന്നാറിൽ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരികയാണ് കാരണം മറ്റൊന്നുമല്ല മൂന്നാറിലേക്കുള്ള യാത്രാക്ലേശം തന്നെയാണ് .നേര്യമംഗലം മുതൽ അടിമാലി വരെ അപകടകരമായ ഇടുങ്ങിയവഴി,400, 500 അടി താഴ്ച്ചയുള്ള കൊക്കകൾ, അപകടത്തിൽപ്പെടുന്നവരുടെ ദാരുണമരണം, പതുങ്ങിയിരിക്കുന്ന അപകടവളവുകൾ, ഇടുങ്ങിയ പാലങ്ങൾ, പലയിടത്തും ഇണുങ്ങിയ ഒറ്റവരിപ്പാത, മണ്ണിടിച്ചിലിനു സാധ്യതയുള്ള നിരവധി സ്ഥലങ്ങൾ ഈ കാരണങ്ങളെല്ലാം മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമാവുന്നു.
മൂന്നാർ യാത്ര മരണത്തിലേക്കോ...?
കേരളത്തെ നടുക്കിയ ചീയപ്പാറ ദുരന്തത്തിന് ഇന്ന് 5 അരവയസ്. മൂന്ന് ജീവനുകൾകവർന്നെടുത്ത ദുരന്തത്തിന് അഞ്ചര വയസ് തികയുമ്പോഴും ഹൈറേഞ്ച് നിവാസികൾ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല.
ചീയപ്പാറ മണ്ണിടിച്ചിൽ

2013 ആഗസ്റ്റ് അഞ്ചിന് രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത് കൊച്ചി ധനുഷ്കോടി ദേശിയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഉരുൾപൊട്ടി കുട്ടി ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. മണ്ണിനടിയിൽപെട്ട ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല.
രാവിലെ 8.45 നാണ് ആദ്യമണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് 50 മീറ്റർ അകലെ വെള്ളച്ചാട്ടത്തിന് സമീപം ഉരുൾപൊട്ടുകയായിരുന്നു. 500 അടിയോളം ഉയരത്തിൽ നിന്നും കല്ലും മണ്ണും വെള്ളത്തോടൊപ്പം താഴേക്കു പതിച്ചു. ഈ മണ്ണിനടിയിൽപെട്ടാണ് മൂവരും മരിച്ചത് മണ്ണിനടിയിൽപെട്ടും ഓടി രക്ഷപെടുന്നതിനിടയിലും നിരവധി പേർക്ക് പരിക്കേൽക്കുകയു ചെയ്തു.
തുടർച്ചയായി കനത്ത മഴയായിരുന്ന തിനാൽ രണ്ടു ദിവസം മിക്ക കടക്കാരും ഇവിടെ കടകൾ തുറന്നിരുന്നില്ല. ദേ ശി യതലത്തിൽ വളരെ ഭീതി പടർത്തിയ ദുരന്തമായിരുന്നു ഇത്. നിരവധി സഞ്ചാരികൾ വെള്ളച്ചാട്ടം കാണുവാൻ ഇവിടെ ഉണ്ടായിരിക്കുമ്പോഴായിരുന്നു മണ്ണിടിച്ചിൽ .തുടർന്ന് കേന്ദ്ര സേനയും നാട്ടുകാരും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അതേ സമയം സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഈ ടൂറിസ്റ്റ് മേഖലയുടെ അപകടാവസ്ഥക്ക് പൂർണ്ണ പരിഹാരം ആയിട്ടില്ല. വഴിയുടെ ശോചനീയവസ്ഥ മൂലം അപകടങ്ങൾ പതിവാകുകയാണ്. സർക്കാർ ഇതിന് യാതൊരു പരിഹാരവും കണ്ടിട്ടില്ല. അപകടങ്ങൾ പതിവായതിനാൽ ഈ വഴിയുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ് കഴിഞ്ഞവർഷങ്ങളിലെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.ഈ വർഷത്തെ പ്രളയവും മൂന്നാറിൽ നാശം വിധച്ചു. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വന്ന മാറ്റം കേരള ടൂറിസം മേഖലയെ തളർത്തിയിരിക്കുകയാണ്.
മണ്ണിടിച്ചിലിനേ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാരും അതികൃതരും
         
        കോതമംഗലം മുതൽ മൂന്നാർ വരെയുള്ള സുരക്ഷിതമല്ലാത്ത യാത്രയാണ് സഞ്ചാരികൾ മൂന്നാറിനെ ഒഴിവാക്കാൻ കാരണം. നേര്യമംഗലം മുതൽ അടിമാലി വരെയുള്ളവഴിയാണ് കൂടുതൽ അപകടം സൃഷ്ടിക്കുന്നത്.ഇടുങ്ങിയവഴിയാണ് പ്രധാന കാരണം.ഒരേയൊരു പരിഹാരം റോഡിന് വീതികൂട്ടുകയാണ്. വീതി കൂട്ടാൻ സാധിക്കുന്ന സ്ഥലങ്ങളിൽ PWD ജോലികൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ വീതി കൂട്ടാൻ സാധിക്കാത്ത അപകടകരമായ വളവുകൾ, ഇടുങ്ങിയ പാലങ്ങൾ ദുരന്തങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.ഇതിന് ശാശ്വതമായ ഒരേയൊരു പരിഹാരം മൂന്നാറിലേക്ക് മറ്റൊരു വഴികണ്ടത്തുകയാണ്. ഇതൊരു  ശ്രമകരമായ മാർഗ്ഗമല്ല    പക്ഷേ   അതിനൊരു ഉപായമുണ്ട് !   പഴമയിലേക്ക് പോവുക.

ഗതാഗതം പുനർ സ്ഥാപിച്ചപ്പോൾ
       
         ഹൈറേഞ്ചിലേക്ക് ജനങ്ങൾ കുടിയേറിയിരുന്ന കാലഖട്ടത്തിൽ ഇപ്പോൾ നിലവിലുള്ളവഴിയല്ല ഉപയോഗിച്ചിരുന്നത് മറിച്ച് ആലുവ - കോതമംഗലം - തട്ടേക്കാട് - കുട്ടംമ്പുഴ-പൂയംകുട്ടി-കൊറത്തിക്കുടി - മാങ്കുളം - മൂന്നാർ .  ഈവഴി ബ്രിട്ടീഷുകാർ കേരളം കയ്യേറിയപ്പോൾ മുതൽ നിലവിലുള്ള താണ്. ഈ വഴി അവർകണ്ടു പിടിച്ചതാണ് എന്നാണ് ചരിത്രം സൂചിപ്പിച്ചിരിക്കുന്നത്.ശേഷം വഴിയിലേക്ക് മല ഇടിഞ്ഞ് വീണതിനെ തുടർന്ന് ആലുവ - അടിമാലി വഴി സ്വീകരിക്കുകയായിരുന്നു. ഈ വഴി നിർമ്മിക്കുന്നത് ഒത്തിരി പോരായ്മകൾ ഉൾക്കൊണ്ടാണ് വലിയ കയറ്റം, അപകടവളവുകൾ വീതി കൂട്ടാൻ കഴിയാത്ത മലഞ്ചെരിവുകൾ ഇവയെല്ലാം അപകടങ്ങൾ കൂടാൻ കാരണമായി.മണ്ണിടിച്ചിൽ നേരിടുന്ന പ്രദേശങ്ങൾ അനേകമാണ്. 400, 500, അടി താഴ്ച്ചയുള്ള കൊക്കകളാണ് പലസ്ഥലത്തും നിരവധി വാഹനങ്ങൾ വലിയ കൊക്ക കളിലേക്ക് പോയിട്ടുണ്ട് അനവധി ജീവനുകൾ പൊലിഞ്ഞട്ടുണ്ട് അപകടങ്ങളിൽ പ്രധാനപ്പെട്ടത് മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് പോയ പ്രൈവറ്റ് ബസ് (ചാക്കോച്ചി ) കൊക്കയിലേക്ക് മറിഞ്ഞതാണ്.തുടരും....
മാമലയേക്കുറിച്ച് അറിയാനും

സഹായത്തിനായും താഴെ ഉള്ള ലിങ്ക് തുറക്കൂ...
https://m4mamala.blogspot.com/2018/11/blog-post.html

Comments

Popular posts from this blog

മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര

Redmi Note 7 Pro Price Leaked, Rumoured to Launch With Snapdragon 675 SoC

Mamalakandam village