മാമലക്കണ്ടം മലയോര ഹൈവേയുടെ ഭാഗമല്ലേ...!!!!


മാമലക്കണ്ടം മലയോര ഹൈവേയുടെ ഭാഗമല്ലേ...!!!!

മലയോര ജനതയുടെ  സ്വപ്ന സാക്ഷാത്കാരമായി കൊട്ടിഘോഷിച്ച് തറകല്ലിട്ട മലയോര ഹൈവേ  നിർമ്മാണം  അവതാളത്തിലേക്ക്  മലയോര ഗ്രാമമായ മാമലക്കണ്ടത്തിനെ ഒഴിവാക്കിയതായി നാട്ടുകാരുടെ പരാതി.തിരുവനന്തപുരം മുതൽ കാസർഗോട് വരെ മലയോര മേഘലയെ ബന്ധിപ്പിക്കുന്ന പാതയാണ് മലയോര ഹൈവേ
മലയോര ഹൈവേയുടെ പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിന്റെ നിർമാണോദ്ഘാടനം കോവില്ലൂരിൽ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പൂർത്തിയാകുന്നതോടെ മലയോരമേഖലകളുടെ വികസനത്തിന് സമൂലമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.


വിക്കിപീടിയയിൽ  നൽകിയ വിവരങ്ങളനുസരിച്ച്  മാമലക്കണ്ടം മലയോര ഹൈവേയുടെ ഭാഗമല്ല.


പാറശ്ശാല മുതൽ കാസർകോട്ടെ നന്ദാരപടവ് വരെ നീളുന്ന 1251 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേയുടെ നിർമാണത്തിനായി കിഫ്ബി മുഖാന്തരം 3500 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 47 റീച്ചുകളായിട്ടാണ് നിർമാണം. ഇതിൽ തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നാല് റീച്ചുകളുടെ നിർമാണത്തിന് ആവശ്യമായ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തുനൽകിയിട്ടുള്ളത്.
പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിന്റെ നിർമാണത്തിനായി 53.84 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
12 മീറ്റർ വീതിയിൽ നിർമിക്കുന്ന ഹൈവേയിൽ ഏഴുമീറ്റർ വീതിയിലാണ് ടാർ ചെയ്യുക. ശേഷിച്ച ഭാഗത്ത് ഇരുവശത്തും ഓടകളും നടപ്പാതകളും നിർമിക്കും. ഈ റോഡ് കടന്നുപോകുന്ന പാറശ്ശാല, കാരക്കോണം, പനച്ചമൂട്, വെള്ളറട, കുടപ്പനമൂട് തുടങ്ങിയ പ്രധാന കവലകൾ അത്യാധുനിക രീതിയിൽ നവീകരിക്കും. അപകടരഹിത സംവിധാനങ്ങളും വൈഫൈ സംവിധാനമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ഓടകളും നടപ്പാതകളും ക്രോസിങ് ഐലൻഡുകളും നിർമിക്കും. കുടപ്പനമൂട്, അമ്പൂരി, വാഴിച്ചൽ വഴി പരുത്തിപ്പള്ളി വരെയുള്ള ദൂരമാണ് രണ്ടാം ഘട്ടം.
ആധുനിക സാങ്കേതിക മേന്മയിലാണ് ടാറിങ് നടത്തുക. കൊടുംവളവുകൾ വരുന്ന ഭാഗങ്ങളിൽ വീതി വർദ്ധിപ്പിച്ച് അപകടസാധ്യത കുറയ്ക്കും. മിക്കയിടത്തും നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തെങ്കിലും തമിഴ്‌നാട് അതിർത്തിയോടു ചേർന്ന കന്നുമാമൂട് മുതൽ പളുകൽ വരെയുള്ള ഭാഗത്ത് തടസ്സം നേരിടുന്നുണ്ട്. തമിഴ്‌നാട്ടിലെ വകുപ്പ്‌ അധികൃതരിൽനിന്ന് അനുമതി കിട്ടുന്ന മുറയ്ക്കു മാത്രമേ ആ ഭാഗത്തെ പണികൾ നടത്താനാകൂ.
മറ്റ് രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ മാമലകണ്ടത്തെ ഒഴിവാക്കി എന്ന് നിഗമിക്കുന്നു  മറിച്ച് തെളിവുകളുണ്ടേൽ സബ്മിറ്റ് ചെയ്യാവുന്നതാണ്.
    
      7 മീറ്റർ വീതിയിൽ ടാർ ചെയ്യണ്ടിടത്ത് വെറും 3 മീറ്റർ വീതിയിൽ ടാർ ചെയ്യാനാണ് കരാറുകാർ തീരുമാനിച്ചിരിക്കുന്നത് എളം ബ്ലാശേരി മുതൽ മാങ്കുളം വരെയുള്ള വഴി നിർമ്മാണത്തെ തടസപ്പെടുത്തുകയും കലിങ്കുകൾ നശിപ്പിക്കുകയും ചെയ്തു.കാട്ടിലൂടെ വഴി നിർമ്മാണം അനുവധിക്കില്ല എന്നതാണ് കാരണം  എന്തു കാരണം നിരത്തിയാലും മാമലക്കാരൻ നെഞ്ചു വിരിച്ചു നിന്നാൽ തീരുന്ന പ്രശ്നമേ ഒള്ളു   ഈ കാരണങ്ങൾ ആറാം മൈൽ മുതൽ  എളം ബ്ലാശേരി വരെയുള്ള റോഡിനേ ബാധിക്കുകയില്ല.

3.9.1994  ൽ   കെ.പി.വിശ്വനാഥൻ    (വനവകുപ്പ് മന്ത്രി)  

മാമലക്കണ്ടം നാട്ടുകാർക്കായി ആറാം മൈൽ -- മാമലക്കണ്ടം വഴി തുറന്നു കൊടുത്തു  . ഈ വഴിക്ക് വീതികൂട്ടുന്നതിൽ ഫോറസ്റ്റ് കാർ ഇടപെടണ്ട കാര്യമില്ല 

ഞങ്ങൾക്കും വേണം 7 മീറ്റർ ടാറിംഗ് വഴി. ഇത് ഞങ്ങളുടെ അവകാശമാണ് ഇനി പ്രതികരിച്ചില്ലങ്കിൽ  വരുന്നതലമുറയും 3 മീറ്റർ വീതിയിൽ സഞ്ചരിക്കേണ്ടി വരും










Comments

Popular posts from this blog

മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര

Redmi Note 7 Pro Price Leaked, Rumoured to Launch With Snapdragon 675 SoC

Mamalakandam village