മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര
കുന്നുംപുറം പാലം വെയിറ്റിംഗ് ഷെഡ്, മാമലക്കണ്ടം മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര സൗന്ദര്യം! അത് ആസ്വദിക്കുന്നവരുടെ മനസു പോലെയാണ്.ഓരോരുത്തരും അവരുടെ മനസിനൊത്ത് സൗന്ദര്യം ആസ്വദിക്കുന്നു. നൃത്തം, കല, സംഗീതസൗന്ദര്യം ഒരിക്കലും മത്ത് പിടിപ്പിക്കാത്തതായിട്ട് ആരും ഉണ്ടാവില്ല. പ്രകൃതി സൗന്ദര്യം ഒരു പ്രധാന ഘടകമാണ്. എത്ര കണ്ടാലും മതിവരാത്ത എത്രയെത്രയോ സ്ഥലങ്ങൾ...ഒരു ജന്മം മുഴുവൻ കണ്ടാലും കണ്ടു തീരാത്ത അത്രയും സ്ഥലങ്ങളുടെ കലവറയാണ് നമ്മുടെ പ്രകൃതി. . കണ്ടു തീരാത്തതും പുതിയ കണ്ടത്തലുകളിലൂടെയും അലയുകയാണ് മനുഷ്യൻ.പ്രകൃതി സൗന്ദര്യത്തിന് ലോകോത്തരങ്ങളിൽ പ്രധമ സ്ഥാനം നമ്മുടെ ഭാരതത്തിനുണ്ട്. മലകളും പുഴകളും അരുവികളും എല്ലാം കൂടിച്ചേരുന്ന വിസ്മയമാണ് ഇന്ത്യ.വിനോധ സഞ്ചാര മേഘലയിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന സവിശേഷതയോടെ കേരളം മുൻപന്തിയിലാണ്. മലനാട് ഇടനാട് തീരപ്രദേശം തലയുയർത്തി നിൽക്കുന്ന മലനിരകൾ കായലുകൾ സമുദ്രതീരങ്ങൾ ഇവയടെയെല്ലാം സമുച്ഛയമാണ് കേരളം. വിനോദസഞ്ചാരമേഖലയിൽ പുതിയ കാൽവെയ്പ്പ് വെക്കുന്ന ഒരു കൊച്ചു ...
Comments
Post a Comment